കുട്ടികൾ കഥാപാത്രങ്ങളായ കഥകൾ. രണ്ടു തരത്തിൽ കുട്ടിക്കാലം എന്റെ കഥകളിൽ വരുന്നുണ്ട്. ഒന്ന്, കുട്ടികളുടെ കഥ പറയുക വഴി എന്റെ തന്നെ കുട്ടിക്കാലം പുനർനിർമ്മിക്കുക. കുട്ടിക്കാലത്തോടുള്ള ഈ അടുപ്പമായിരിക്കണം കുട്ടികൾ കഥാപാത്രങ്ങളായുള്ള ധാരാളം കഥകൾ എഴുതാൻ പ്രചോദനം.