സ്‌നേഹത്തെപ്പറ്റിയുള്ള ഒരു കഥ, അല്ലെങ്കിൽ സ്‌നേഹം തുളുമ്പി നിൽക്കുന്ന ഒരു കഥ. ഒരു ഉപ്പ സ്വന്തം മകള്‍ക്കു വേണ്ടി ഉണ്ടാക്കിയ വീടാണ് ഉമ്മുക്കുല്‍സു. മകള്‍ താമസിക്കുന്നില്ലെന്നായപ്പോള്‍ അത് വില്‍ക്കുകയാണുണ്ടായത്. ആ വീട് വാങ്ങിയവര്‍ ആ പേരുതന്നെ നിലനിര്‍ത്തുന്നു. വിധിയുടെ കളി എന്നു പറയാം അവര്‍ ആ വീടു പണിത വയസ്സനെ പരിചയപ്പെടുത്തുന്നു. വീടിന്റെ പേരുകൂടി മാറ്റിയിട്ടില്ല എന്നറിയുമ്പോള്‍ അദ്ദേഹം വികാരഭരിതനാവുന്നു.