മലയാളകഥയില്‍ ആധുനികതയുടെ കൊടുങ്കാറ്റു വീശിയടിക്കുന്ന അക്കാലത്ത് അതില്‍പ്പെടാതെ ലളിതവും സുതാര്യവുമായ ഭാഷ കൊണ്ട് കഥയെ മുന്നോട്ടു കൊണ്ടുപോവാന്‍ കുറച്ചൊന്നുമല്ല ധൈര്യം ആവശ്യമായിരുന്നത്. ചാഞ്ചല്യലേശമെന്യേ തന്റെ വഴിയിലൂടെ നീങ്ങിയ ഹരികുമാറിന്റെ കഥകള്‍ ഇന്നും കാലാതിവര്‍ത്തിയായി നില്‍ക്കുന്നത് അതിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും കൊണ്ടാണ്. സ്വയം വഞ്ചിച്ചുകൊണ്ട് ഒരു വാക്കുപോലും എഴുതാത്ത എഴുത്തുകാരന് അടിപതറാതെ എത്രകാലം വേണമെങ്കിലും നില്‍ക്കാന്‍ കഴിയും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇ. ഹരികുമാര്‍.