ഇ ഹരികുമാര്‍
പർണശാലയുടെ മുറ്റത്ത് ഉലാത്തിയിരുന്ന ആനന്ദഗുരു അക്ഷമനായി. പൂജാസമയം കഴിയുന്നു. അതു സാരമില്ല. പക്ഷേ ജ്ഞാനാനന്ദൻ എവിടെ? ഇങ്ങനെ വൈകാറില്ലല്ലോ. മുറ്റത്തിന്റെ അരികിൽ പോയി അദ്ദേഹം കുന്നിൻചെരിവിലേക്കു നോക്കി. പെട്ടെന്നദ്ദേഹം നിവർന്നു നിന്നു. മരങ്ങൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന കൈവഴികളിൽ നടന്നുനീങ്ങുന്ന രണ്ടുരൂപങ്ങൾ. ഗുരു ശ്രദ്ധിച്ചു. പൂക്കുട പിടിച്ചിരുന്നത് സ്ത്രീരൂപമായിരുന്നു.
ദുരന്തങ്ങളുടെ കാലൊച്ച കേൾക്കുന്നപോലെ തോന്നി, എന്തുകൊണ്ടോ ഗുരു അസ്വസ്ഥനായി.