1966 മുതല്‍ 1996 വരെയുള്ള 30 വര്‍ഷം ഹരികുമാര്‍ എഴുതിയ കഥകളില്‍ നിന്ന് തെരെഞ്ഞെടുത്ത 24കഥകളാണ് ഈ സമാഹാരത്തില്‍. ഈ സമാഹാരത്തിലൂടെ നടന്നുപോകുന്നവർ എന്റെ ജീവിതത്തിലൂടെ നടക്കുകയാണ് ചെയ്യുന്നത്. എന്റെ സാഹിത്യം എന്റെ ജീവിതത്തിന്റെ ഒരു പരിഛേദമാണ്. ജീവിതാനുഭവങ്ങളുടെ ആകത്തുകയാണ്. അനുഭവങ്ങൾ അപ്പടി പകർത്തുകയല്ല ഞാൻ ചെയ്തത്. അനുഭവങ്ങളുടെ കൊടും യാഥാർത്ഥ്യത്തെ കലാപരമായ പരിവേഷം ചാർത്തി അവതരിപ്പിക്കുകയാണ്. അതിൽ അല്പസ്വല്പം അതിശയോക്തി കലർന്നിട്ടുണ്ടാവാം. സാധാരണ ഒരു പ്രകൃതിദൃശ്യം പോലും കഴിവുള്ള ഒരു ഛായാഗ്രാഹകൻ ക്യാമറയിൽ ഒപ്പിയെടുക്കുമ്പോൾ അല്ലെങ്കിൽ അനുഗ്രഹീതനായ ഒരു ചിത്രകാരൻ കാൻവാസിൽ പകർത്തുമ്പോൾ കൈവരിക്കുന്ന ചാരുത കാണാറില്ലെ!