നിലനില്പിന്റെ വ്യസനങ്ങൾ

ഡോ. മിനി പ്രസാദ്

ഇളവെയിലിന്‍റെ സാന്ത്വനം എന്ന കഥാ സമാഹാരത്തിന്റെ അവതാരിക

ഹരികുമാറിന്റെ 'കൂറകൾ' എന്ന കഥയിൽ ഒരു വാചകമുണ്ട്. ഇത് നിലനില്പിന്റെ പ്രശ്‌നമാണ്, ജീവിക്കാൻ ഇടയായവരുടെ നിലനില്പിന്റെ പ്രശ്‌നം. 1966ലാണ് കൂറകൾ പ്രസിദ്ധീകരിക്കെട്ടത്. 1966മുതൽ 1995വരെ ഹരികുമാർ എഴുതിയ കഥകളിൽ നിന്ന് തിരെഞ്ഞടുത്ത 28 കഥകളാണ് ഇപ്പോൾ എന്റെ മുന്നിലുള്ളത്. ഇവയുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച മാനദണ്ഡം എന്തുതന്നെയായലും ഈ കഥകളുടെയെല്ലാം അന്തർധാരയായി ഈ സങ്കടമുണ്ട്. നിലനില്പ് നേരിടുന്ന സങ്കടം. ഇടത്തരക്കാരുടെ നിലനിൽക്കാനുള്ള ബുദ്ധിമുട്ടുകൾ, പരക്കംപാച്ചിലുകൾ, ത്യാഗങ്ങൾ അങ്ങനെ എന്തൊക്കെ. ഇതിനിടെ ലോകവും അതിന്റെ പൊതുനിയമങ്ങളും ചേർന്ന് നടത്തുന്ന കളികൾക്കിടെ ഇവർ കബളിപ്പിക്കപ്പെടുന്നത്.

അവസാനം മടുത്തുപോകുന്ന മനസ്സിന് ഗ്രാമീണ വിശുദ്ധികളിലേക്കൊരു യാത്ര സാന്ത്വനമാകുന്നതും ഇങ്ങനെ ഒരുപാട് ഭാവങ്ങളാണ് ഹരികുമാറിന്റെ കഥാലോകത്തുള്ളത്. ഭാവം എന്ന വാക്കിനെ ബോധപൂർവ്വം സ്വീകരിച്ചത് പ്രമേയം, വിഷയം എന്നതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇത് മനസ്സിന്റെ ലോലവും സൂക്ഷ്മവുമായ ഭാവങ്ങളുടെ അവതരണമാകുന്നതിനാലാണ്. ഒരൊറ്റ വായനയിൽ ഈ കഥകൾ പൂർണ്ണമായി വഴങ്ങില്ല. അനേക വായനാസാദ്ധ്യതകൾ ഇവയിൽ ഒളിഞ്ഞിരിക്കുന്നു. ഒരു രചനയും പ്രമേയതലത്തിൽ പൂർണ്ണമല്ലാ എന്നും ഓരോ വാക്കും ഓരോ അർത്ഥവാഹകവുമാണെന്ന് പുതിയ നിരൂപണ പദ്ധതികൾ വെളിെടുത്തുന്നുമുണ്ട്. എഴുത്തുകാരൻ പറഞ്ഞുനിർത്തിയതിനപ്പുറമുള്ള ഒരു നിശ്ശബ്ദതയിൽ നിന്നാണ് വായനതന്നെ ആരംഭിക്കേണ്ടത്. അത്തരം ഒരു വായനയുടെ സാഫല്യം ഈ കഥകൾ നൽകുന്നുണ്ട്. ഹരികുമാറിന്റെ മിക്ക കഥകളുടെയും പശ്ചാത്തലം നഗരമാണ്. നഗരത്തിനും നാഗരികസമൂഹത്തിനും ഭാഷയും വ്യാകരണവും വ്യത്യസ്തമാണ്. ഈ വ്യാകരണാനുസൃതം നീങ്ങാനാവാതെ പോകുന്ന ഇടത്തരക്കാരന്റെ സാമാന്യ ജീവിത ദുഃഖങ്ങളാണ് ഇവിടെ നാം പരിചയെടുന്നത്. ജീവിതച്ചിലവും പ്രാരാബ്ദ്ധങ്ങളും മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു കുടുംത്തിന് മൂന്നാമത്തെ കുട്ടി സന്തോഷത്തിനും ആഹ്‌ളാദത്തിനുമുറം ഒരു ഭാരമാണ്. അതുകൊണ്ട് അതിനെ നശിിക്കാൻ തീരുമാനിക്കുന്നു. അനിവാര്യത പക്ഷെ കുറ്റബോധത്തെ ഇല്ലായ്മ ചെയ്യുന്നില്ല. ഈ വേദനയാണ് 'കൂറകളി'ൽ നാം അനുഭവിക്കുന്നത്. മാതൃമനസ്സിന്റെ വേദനയും കുറ്റബോധവുമാണിത്. കൂറയെ (പാറ്റയെ) കൊല്ലുന്നതിനോട് ബന്ധപ്പെടുത്തി അവതരിപ്പിക്കുമ്പോൾ ഇതിനൊരു അപൂർവ്വചാരുത കൈവരുന്നു. ഉള്ളിൽ വളരുന്ന ജീവന്റെ പുതുനാമ്പിനെ നശിപ്പിക്കലും കൂറകളെ കൊല്ലലും ഏകകാലത്തിൽ സംഭവിക്കുന്നു. കിരു കിരാ ശബ്ദത്തോടെ കൂറകൾ സഞ്ചരിക്കുമ്പോഴുള്ള അസ്വസ്ഥത ഒന്നിലധികം തവണ പരാമർശിക്കെടുന്നുണ്ട്. തന്റെ ഉള്ളിൽ വളരുന്ന ജീവനും അതു താങ്ങാനുള്ള അവകാശവും ഇഷ്ടവും അതിനോട് യാഥാർത്ഥ്യങ്ങളുടെ ഏറ്റുമുട്ടലും ചേർത്തുളവാക്കുന്ന അസ്വസ്ഥത മനംപുരട്ടലായി അനുഭവപ്പെടുന്നു. കഥയിൽ അവളെ കടന്നുപോകുന്നൊരു ജാഥയുടെ പരാമർശമുണ്ട്. അതും സമരം തന്നെയാണ്. നിലനിൽക്കാനുള്ള സമരം. ജീവിക്കാൻവേണ്ടി പടവെട്ടുന്ന മനുഷ്യനും അവനെ ചൂഷണം ചെയ്യുകയും കബളിിക്കയും ചെയ്യുന്ന സമൂഹവും എന്ന ദ്വന്ദ്വം ഹരികുമാറിന്റെ കഥകളുടെ അടിസ്ഥാനഭാവമാണ്. 'വിഷു' എന്ന കഥയിൽ ഇത്തരമൊരു അനുഭവമുണ്ട്. വളരെ കഷ്ടട്ടെ് പടക്കം വാങ്ങുമ്പോൾ അതൊന്നും പൊട്ടാതെ പോകുന്നത് ഒരു കുട്ടിയുടെ ദുഃഖത്തിലുപരി ഒരു കുടുംത്തിന്റെ മുഴുവൻ വേദനയായി മാറുന്നു. ദാരിദ്ര്യം, ദൈന്യം എന്നീ രണ്ടു വാക്കുകളാൽ നിസ്സാരവൽക്കരിക്കാവുന്ന ഒരു പ്രശ്‌നമേയല്ലാ ഇത്. കാരണം പടക്കക്കടയിൽ പണക്കാരന് ആദരവും പരിഗണനകളും ലഭിക്കുമ്പോൾ മറുഭാഗത്തിന് ലഭിക്കുന്നത് പുച്ഛവും നീരസം കലർന്ന വാക്കുകളുമാണ്. ഇതിന്റെയൊക്കെ ഫലമായി അയാൾ ഒറ്റപ്പെടുന്നു എന്ന ബോദ്ധ്യത്തിൽ നമ്മെ എത്തിക്കുന്നു.

'ഒരു ദിവസത്തിന്റെ മരണ'ത്തിൽ പുതിയ യന്ത്രം വരുന്നതോടെ തന്റെ ജോലി പോയേക്കുമോ എന്ന ഭയത്താൽ മേലധികാരിക്ക് വഴങ്ങിക്കൊടുക്കുന്ന സ്ത്രീയാണ് കഥാപാത്രം. ആ ജോലിയുടെ നിലനൽപ്പിനായി എന്തു ത്യാഗവും സഹിക്കാൻ അവൾ തയ്യാറാവുന്നു. സ്വന്തം അഭിമാനം വിറ്റുകിട്ടിയ പണംകൊണ്ടു വാങ്ങുന്ന ബനിയനുകളിൽ ഒന്നിന്റെ കീറൽ ഒരു കബളിിക്കലാണ്. അവളുടെ പ്രവൃത്തിയ്ക്ക് കിട്ടിയ ശിക്ഷ എന്ന സാമൂഹ്യ സദാചാര ചിന്തകൾക്കപ്പുറം ചൂഷണത്തിന്റെ ഒരു ശൃംഖല തന്നെ അതിലുണ്ട്. സമൂഹത്തിനുള്ളത് പൊതുവായ ഒരു കാഴ്ചപ്പാടാണ്. അതു നിയമിക്കുന്ന, നിർണ്ണയിക്കുന്ന നിയമങ്ങൾക്കനുസൃതമായി ജീവിക്കാൻ എളുമാണ്. അതിനുകഴിയാതെ സ്വന്തം ഇച്ഛാനുസൃതം ജീവിക്കുന്ന ഒരാളാണ് 'പ്രാകൃതനായ ഒരു തോട്ടക്കാരൻ'. അയാൾക്ക് ഒരു കാട്ടുചെടിയായ അപ്പയും പൂച്ചെടി തന്നെയാണ്. പക്ഷെ ലോകം ചെടികളിൽ നിന്ന് ആഗ്രഹിക്കുന്നത് സുഗന്ധവും സൗന്ദര്യവുമാണ്. അതൊരുക്കുന്നതിൽ അയാൾ പരാജയെടുകയും ക്രൂരമായ വിമർശനത്തിനിരയാവുകയും ചെയ്യുന്നു. ആന്തരികാനുഭവം ഈ കഥയിൽ സാദ്ധ്യമാകുന്നുണ്ട്. ലോകത്തിനാവശ്യമായ തരത്തിൽ വിഭവങ്ങളൊരുക്കാനാവാതെ ലോകദൃഷ്ടിയിൽ പരാജിതനാകുന്ന ഒരു കലാകാരന്റെ സ്വകാര്യ ലോകവും സമൂഹവും തമ്മിലുള്ള സംഘർഷം ഇവിടെ ദർശിക്കാം. ആ കഥയിലെ പ്രാകൃതനായ തോട്ടക്കാരൻ തന്റെ അച്ഛനായിരുന്നുവെന്ന് ഹരികുമാർ ഒരഭിമുഖത്തിൽ വെളിപ്പെടുത്തുന്നുമുണ്ട്. ഇവ ചേർത്തുവെയ്ക്കുന്നതോടെ കഥയ്‌ക്കൊരു പുതുമാനവും ശക്തിയും കൈവരുന്നു.

സ്‌നേഹത്തിനുള്ള വൈയക്തികാഭിലാഷങ്ങൾ സാമൂഹ്യബന്ധങ്ങൾക്കനുസൃതമാകാതെ വരുമ്പോൾ അനുഭവിക്കുന്ന സംഘർഷം അടർത്തിമാറ്റെടുന്ന സ്‌നേഹം എന്ന വിശദീകരണത്തോടെ 'വടക്കുനിന്ന് ഒരു സ്ത്രീ'യിൽ കാണാം. പൊതുവേ സാമാന്യയുക്തിക്ക് നിരക്കാത്ത ഒരു തലം ഈ കഥയിലുണ്ട്. അത്തരം അതീതാവസ്ഥകളെ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുകയാണ് കലയുടെ യഥാർത്ഥ ധർമ്മം. സ്ഥലകാല ദുരൂഹതകളുടെ ഇരുണ്ട നരിച്ചീർ ഗന്ധമുള്ള ഇടനാഴികളിൽനിന്ന് എഴുന്നേറ്റുവന്ന ഒരു ചെറുപ്പക്കാരി അമ്മയും മകളും അകാലത്തിൽ സ്‌നേഹം തട്ടിതെറിപ്പിക്കപ്പെട്ടതിന്റെ ഓർമ്മയിൽ ഉരുകിക്കഴിഞ്ഞിരുന്ന ഒരു വൃദ്ധനും കാലങ്ങൾക്ക് ശേഷം സമാഗമിക്കുന്നത് എന്ന് ഒരു പുതുതലത്തിലൂടെ വായിക്കുമ്പോഴും അനേകാവസ്ഥകളിലൂടെ ഈ കഥ നമ്മോട് സംവദിക്കുന്നുണ്ട്, ഏറ്റവും മോഹനമായിത്തന്നെ. 'ഒരുപാട് കാലത്തിനുശേഷം ഇപ്പോൾ മരിക്കാൻ കിടക്കുന്ന ഒരാളെ അന്വേഷിച്ച് ബന്ധുക്കൾ വന്നിരിക്കുന്നത് വല്ല ഭാഗോം ചോദിക്കാനായിരിക്കുമോ' എന്ന ഉൽക്കണ്ഠാകുലമായ ചോദ്യം ഉണർത്തുന്ന പരിഭ്രമം ഇങ്ങനെ ഒരു തലമാണ്. മനുഷ്യസഹജമായ വികാരങ്ങളാണ് ഹരികുമാർ എന്നും അവതരിിക്കാൻ ഇഷ്ടെടുന്നത്. മനുഷ്യമനസ്സ് എങ്ങനെ ചിന്തിക്കുമെന്നോ അതിന്റെ ഗതിവിഗതികളെന്തെന്നോ പ്രവചിക്കാനാവില്ല. തികച്ചും ലോലമായ അനേകഭാവങ്ങളുടെ ആവാസകേന്ദ്രമാണ് മനുഷ്യമനസ്സ്. ഇത്തരം അതിലോലഭാവങ്ങൾ എന്നും ഹരികുമാറിന്റെ പ്രധാന പ്രമേയമാണ്. ബാല്യം മുതലേ ഉള്ളിൽ വീഴുന്ന പകയുടെ ഒരു വിത്തും അതിന്റെ വളർച്ചയും പിന്നീട് താൻ ധരിച്ചിരുന്നതൊന്നുമായിരുന്നില്ല യാഥാർത്ഥ്യം എന്ന തിരിച്ചറിവിലെത്തുന്നതുമാണ് 'സൂര്യകാന്തിപ്പൂക്കൾ'. വീട്ടിലെ കഷ്ടാടുകളാൽ വളരെ ചെറും മുതലേ ജോലിചെയ്തതും സമ്പാദിച്ചതും തനിക്കുപകാരപ്പെട്ടില്ല എന്നതിൽ തീവ്രമായ അമർഷം പുലർത്തുന്നവനാണ് ദാസൻ. ഒരു പ്രാവശ്യം ഡൽഹിയിൽ നിന്ന് ബോംബെ വഴി വീട്ടിലേക്കുള്ള യാത്രയിലും അയാൾ അമർഷം കൊണ്ട് പുകഞ്ഞിരിപ്പാണ്. പണ്ട് വളരെ കുട്ടിക്കാലത്ത് ഇതേ പോലൊരു ട്രെയിൻ യാത്രയിൽ വളരെ ഭദ്രമായി കൈയ്യിൽ സൂക്ഷിച്ചിരുന്ന സൂര്യകാന്തി വിത്തുകൾ നഷ്ടെട്ടതും താൻ ഒരുപാടു കരഞ്ഞതും ദാസനോർക്കുന്നു. അതു കഴിഞ്ഞ് കാലം വളരെ കഴിഞ്ഞിട്ടും ട്രെയിൻ ആ സ്ഥലത്തെത്തുമ്പോൾ തനിക്ക് നഷ്ടം സംഭവിച്ച സ്ഥലം അയാൾ തിരിച്ചറിയുന്നു. അയാളെത്തന്നെ വിസ്മയിിച്ചുകൊണ്ട് അവിടെ ഒരു സൂര്യകാന്തിത്തോട്ടമുണ്ടായിരിക്കുന്നു. തന്റെ തോട്ടത്തിലായിരുന്നെങ്കിൽ ആ പൂക്കൾ പരിമിതമായ ദർശനസൗഭാഗ്യങ്ങളേ നല്കുമായിരുന്നുള്ളു ഏന്നും ആയിരങ്ങൾക്ക് ഈ കാഴ്ച കാണാനായത് താൻ നഷ്ടപ്പെട്ടു എന്നു കരുതിയ വിത്തുകളാലാണ് എന്ന അറിവ് ദാസന്റെ ജീവിത വീക്ഷണം തന്നെ മാറാൻ സഹായകമാകുന്നു. വീട്ടിലെത്തുമ്പോൾ അമ്മാവന്റെ മകളോടും കുട്ടികളോടും തോന്നുന്ന സ്‌നേഹത്തിനടിസ്ഥാനവും ഇതാണ്. ആ വിത്തുകൾ പോലെ താൻ ചിലവഴിച്ച പണവും പാഴായതേ ഇല്ല എന്ന അറിവും താൻ വൈരാഗ്യത്തോടെ കണ്ടിരുന്ന ഓരോരുത്തരും തന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു എന്ന അറിവും അയാളെ ആകെ മാറ്റിമറിക്കുന്നു. ഏതു മനസ്സിൽ നിന്നും കാഠിന്യമാർന്ന അവസ്ഥകളെ നീക്കുന്ന എന്തോ ഒന്ന് തീർച്ചയായും ഈ കഥയിലുണ്ട്. നമ്മുടെയൊക്കെ ഉള്ളിലെവിടെയോ സൂക്ഷിക്കുന്ന പകകളും പ്രതികാരമോഹങ്ങളും ഏറ്റവും ബാലിശമാണെന്ന ഓർമ്മപ്പെടുത്തലെങ്കിലുമാണ് ഈ കഥ.

സാമൂഹ്യനിയമങ്ങൾക്കനുസൃതമായ വിധത്തിൽ ഈ കഥാലോകത്ത് ജീവിതബന്ധങ്ങൾ നിർമ്മിക്കപ്പെടുന്നില്ല. വിവാഹന്ധത്തിന്റെ വേലിക്കെട്ടിനിടെ നിന്ന് പലാപ്പോഴും നഷ്ടമാവുന്നത് പരിഗണനകളാണ്. അത് ലഭിക്കാതെ വരുമ്പോൾ ലഭിക്കുന്നയിടത്തേക്ക് മനസ്സ് ചായുക സ്വാഭാവികമാണ്. ഇത് അതേപടി ഹരികുമാർ അവതരിിക്കുന്നു. അതിന് ആദർശാത്മകതയുടെ ഒരു പരിവേഷവും നല്കുന്നുമില്ല. ഈ മനോഭാവം കഥകളെ തികച്ചും മനോഹരമാക്കുന്നുണ്ട്. 'മേഘങ്ങൾ പഞ്ഞിക്കെട്ടുകൾപോലെ', 'സാന്ത്വനത്തിന്റെ താക്കോൽ', 'ആശ്വാസംതേടി' എന്നീ കഥകളിലൊക്കെ ഈ ഭാവം കാണാം. വികലാംഗനും കുടിയനുമായ ഭർത്താവിന്റെ അവഗണനകളിൽ വീർപ്പുമുട്ടുന്ന നേരത്ത് സ്‌നേഹിതയുടെ സ്ഥാനത്ത് സ്വയംപ്രതിഷ്ഠിക്കുന്ന രേണുക (ഓടിട്ട ഒരു ചെറിയ വീട്) സ്‌നേഹിതയുടെ ഭർത്താവിനോട് ഒരിക്കൽ ഒന്നു മുറുകെുപ്പുണരാനാവശ്യപ്പെടുന്നത് ആ സുഖം എന്തെന്നറിയാൻ മാത്രമാണ്. സദാചാരബോദ്ധ്യങ്ങളോട് ആ ആവശ്യം നിരപ്പാവുകയില്ല. പക്ഷേ അമർത്തപ്പെട്ട വികാരത്തിന്റെയും നഷ്ടമായ സ്വപ്നത്തിന്റെയും ബഹിർഗമനം എന്ന നിലയിൽ മാത്രമാണ് കഥാകൃത്ത് അതിനെ സ്വീകരിക്കുന്നത്. 'മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ' എന്ന കഥയിലെ വിജയയുടെ മനസ്സും സാധാരണ നിലയിൽ നമ്മുടെ സദാചാര ബോദ്ധ്യങ്ങൾക്കപ്പുറമാണ്. ദാമ്പത്യത്തിൽ പതിവുകളും കടമകളും കടപ്പാടുകളും ഏറിവരുമ്പോൾ നഷ്ടമാവുന്ന ഊഷ്മളത ഈ വാക്കു മതിയോ ആ വികാരത്തിന്?

അപൂർവ്വഭംഗിയോടെ അവതരിപ്പിക്കുന്ന കഥയാണ് 'നഷ്ടക്കാരി'. തികഞ്ഞ ഏകാകിതാബോധവും മടുും ഭർത്താവിന്റെ നിർവ്വികാരഭാവങ്ങളും പരിഗണനകളുടെ അഭാവവും ഒക്കെക്കൂടി കൂടുതൽ ഒറ്റപ്പെടുത്തിയ നിശയാണ് ഇവിടെ കഥാപാത്രം. ഓഫീസിൽനിന്ന് ജോലി കഴിഞ്ഞ് ഏഴുമണിയ്ക്ക് വീട്ടിലെത്തുമ്പോൾ വീട്ടിലെ ഇരുട്ടും ഏകാന്തതയും അവളെ ഭയപ്പെടുത്തുന്നു. നിറഞ്ഞ നിശ്ശബ്ദതക്കിടെ ഏതു ചെറിയ ശബ്ദവും അവൾക്ക് സ്വാഗതാർഹമാണ്. വാതിലടയുന്നതായാലും ചെരുപ്പിന്റെ ശബ്ദമായാലും പാദസരത്തിന്റെ മണികളുടെ ചെറിയ കിലുക്കമായാലും ഒക്കെ ഏറ്റവും നല്ല ശബ്ദമായി തോന്നുന്നു. അടുത്ത നിമിഷം, തന്നെ വലയം ചെയ്യാൻപോകുന്ന ഏകാന്തതയെറ്റി ഓർക്കുമ്പോൾ അതിനേക്കാൾ എന്തും ഭേദമായി തോന്നുകയാണ്. ഇതിനേക്കാളുമധികം നിശയുടെ വേദന ഭർത്താവ് അവളോട് കാണിക്കുന്ന അവഗണനകളാണ്. സ്‌നേഹം അശേഷമില്ലാതെ കർത്തവ്യം മാത്രമായി, അതിന്റെ സ്ഥിരം ചില വാക്കുകൾ മാത്രമായി മാറിാപ്പോകുന്ന ദാമ്പത്യം. ഭർത്താവിനോട് സംസാരിക്കുമ്പോൾ വാക്കുകൾ ഇരുണ്ട ഇടനാഴികളിൽ വാവലുകളെപ്പോലെ അടച്ചിടപ്പെടുന്നു എന്ന് അറിയുന്ന അവൾ തനിയ്ക്കു വേണ്ടത് ഉത്തരങ്ങളാണ് മൗനമല്ല എന്ന് തീരുമാനിക്കുന്നുണ്ട്. അയാളോട് ഒരു ഘട്ടത്തിൽ ഒരുപാട് സംസാരിക്കുന്ന അവൾക്ക് ഒന്നിനും മറുപടി പറയാതിരിക്കുന്ന അയാളുടെ പെരുമാറ്റം കാരണം തെരുവിൽ നഗ്നയാക്കപ്പെടുന്നപോലെ തോന്നി. ഭർത്താവിൽനിന്ന് ലഭിക്കാത്ത പരിഗണനകളാണ് അവൾക്ക് മേലധികാരിയിൽനിന്നും ലഭിക്കുന്നത്. കൗതുകമുള്ള വസ്തുക്കൾ അയാൾ അവൾക്കായി കരുതുന്നു. ആ വസ്തുക്കൾ കാണുമ്പോൾ അയാൾ തന്നെ ഓർക്കുന്നു എന്നതാണ് അവളെ സന്തോഷിിക്കുന്നത്. നിശപോലും ഒരർത്ഥത്തിൽ ജീവിയ്ക്കാനായി പടവെട്ടുകയാണ്. പടവെട്ടുന്നു എന്ന വാക്ക് ഉപയോഗിക്കുന്നത് അവൾ തന്റെ മനസ്സിനും ഭർത്താവിനുമിടയിൽ അനുഭവിയ്ക്കുന്ന സംഘർഷങ്ങൾ എന്ന തലത്തിലാണ്.

ഇത്തരം സംഘർഷങ്ങളുടെയും തിരക്കിന്റെയും അവസ്ഥകളിൽ നിന്ന് സാന്ത്വനങ്ങളിലേക്ക് ഒരു പോക്കാണ് 'ശ്രീ പാർവ്വതിയുടെ പാദം'. കുട്ടിക്കാലത്തെപ്പറ്റി ഗൃഹാതുരതയോടെ ഓർക്കുന്ന കാല്പനികഭാവത്തിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. അവളുടെ ആത്മാവിന്റെ വിളിയോ തീർത്ഥാടനമോആണിത്. അവൾ അശ്രദ്ധയാവുകയോ കൈയ്യിൽ നിന്ന് പാത്രങ്ങൾ വീണുടയുകയോ ചെയ്താൽ അവളുടെ ഭർത്താവ് തന്നെ പറയാറുണ്ട്, 'നിന്റെ തീർത്ഥാടനത്തിന് സമയമായിരിക്കുന്നു' എന്ന്. കഴിഞ്ഞ പതിനഞ്ച് കൊല്ലമായി നഷ്ടെട്ടവ ഏതാനും ദിവസത്തേക്കെങ്കിലും തിരികെ കിട്ടണമെന്ന ആഗ്രഹത്തോടെയാണ് മാധവിയുടെ യാത്ര. റേഷൻ കടക്കാരന്റെ മുഖംപോലെ ഗൗരവമാർന്നതും കാര്യമാത്രപ്രസക്തവുമായ നഗരത്തിലെ മഴയിൽനിന്ന് നനഞ്ഞ മണ്ണിലേയ്ക്കും മാവുപൂത്ത വാസനയിലേയ്ക്കുമുള്ള ഒരു മാറ്റം ഒരു കാൽപനിക വ്യഗ്രതയുടേതല്ല. തന്നെ സ്‌നേഹിക്കാൻ പഠിപ്പിച്ചവരുടെ സ്മരണകളും സുഗന്ധങ്ങളും തേടിയുള്ള യാത്രയാണത്. മാധവി സ്വന്തം മുത്തശ്ശിയെ അനുസ്മരിക്കുന്നുണ്ട്. മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ മതി വെട്ടരുത് എന്നും തന്നെ ദഹിപ്പിക്കാൻ മാവൊന്നും മുറിക്കേണ്ടയെന്നും മുത്തശ്ശി പറയുന്നുണ്ട്. ഈ മുത്തശ്ശിയോടൊപ്പമാണ് അവൾ പറമ്പിലെ ഓരോ ചെടിയും ഇലയും പരിചയെപ്പെട്ടു തുടങ്ങുന്നത്. ചുറ്റിലുമുള്ള ഒരാൾക്കും ഈ ഭ്രാന്തുകൾ മനസ്സിലാവുന്നില്ല. അത് അവളുടെ കുറ്റമല്ല. എത്ര ചുരുക്കം വ്യക്തികൾക്കേ ഇത്തരം വിനിമയങ്ങൾ സാദ്ധ്യമാകൂ. അവളുടെ ഇടയ്ക്കിടയ്ക്കുള്ള ഇത്തരം വരവുകൾ അവകാശം സ്ഥാപിക്കാനാണോ എന്ന സംശയമാണ് ശാരദയ്ക്ക്. മാധവിയുടെ മനസ്സിൽ സ്‌നേഹം മാത്രമാണുള്ളതെന്ന് ശാരദയ്ക്ക് ഒരിക്കലും മനസ്സിലാവില്ല. ആ സ്വത്ത് തനിക്ക് രജിസ്റ്റർ ചെയ്തു തന്നുകൂടേ എന്ന അവരുടെ ചോദ്യം ഭാവിയെ സംബന്ധിച്ച ഉൽക്കണ്ഠകളുടേതാണ്. കൊടുക്കുന്നതിൽ മാധവിയ്ക്ക് സന്തോഷമേയുള്ളൂ. പക്ഷെ, അതു കഴിഞ്ഞാൽ പിന്നെ ഒന്നും പഴയത് പോലെ ആവില്ല എന്നും ശാരദേച്ചിയുടെ സ്‌നേഹംപോലും തനിയ്ക്ക് നഷ്ടമാവുമോ എന്നുമുള്ള ഭയം. അവസാനം ശാരദേച്ചിയുടെ അഞ്ചു വയസ്സുകാരി സുപ്രിയയുടെ കുഞ്ഞിക്കാലുകളിൽ അവൾ കണ്ടെത്തുന്ന ശ്രീപാർവ്വതിയുടെ പാദം, പ്രകൃതി ദർശനം അതിന്റെ സാകല്യാവസ്ഥയെ പ്രാപിക്കുന്നതിന്റേതാണ്. യഥാർത്ഥത്തിൽ പ്രകൃതി ദർശനത്തിന് വരേണ്ട പരിണാമമാണിത്. തന്നിൽ നിന്ന് വേറിട്ടൊരു സത്തയല്ല പ്രകൃതിയെന്ന തിരിച്ചറിവ് നൽകുന്ന പൂർണ്ണത.

ഇളവെയിലിന്‍റെ സാന്ത്വനം (കഥാ സമാഹാരം) - 2006

ഡോ. മിനി പ്രസാദ്