|| Novel

ആസക്തിയുടെ അഗ്നിനാളങ്ങള്‍

ഇ ഹരികുമാര്‍

അദ്ധ്യായം 20

ആളിക്കത്തുന്ന ഹോമകുണ്ഡത്തിനുമപ്പുറത്ത് മലനിരകൾ ഇരുട്ടിലാണ്ടു. എന്തുകൊണ്ടോ ആനന്ദഗുരു വേലപ്പസ്വാമികളുടെ ദാരുണമായ പ്രവചനങ്ങൾ ഓർത്തു. ഗുരു ക്ഷീണിച്ചിരുന്നു.

ഹോമകുണ്ഡത്തിലേക്കു നോക്കാൻ അദ്ദേഹം ഭയപ്പെട്ടു. ഉയർന്നുപൊങ്ങുന്ന തീജ്വാലകൾ എന്തോ പറയാൻ വെമ്പുന്നപോലെ.

ഒരു നടുക്കത്തിന്റെ തീക്ഷ്ണതയോടെ. അവിശ്വസനീയമായ തെളിമയോടെ തരംഗങ്ങളായി വെളിപാടുകൾ വന്നുതുടങ്ങി.

ജീവിതത്തിൽ രണ്ടാമതൊരു ദുരന്തത്തിന്റെ പീഡനം ഏറ്റുവാങ്ങാൻ തയ്യാറായി ഗുരു ഇരുന്നു.

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 20

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. ഡി സി ബുക്സ്, കോട്ടയം (1998)
    വാല്യം. 2. കറന്റ്ബുക്സ് ത്രിശൂര്‍ (2005)