കാക്കശ്ശേരി രാധാകൃഷ്ണന് - ( ഓൾ ഇന്ത്യ റേഡിയോവിൽ വായിച്ചത് )
ഹരികുമാറിന്റെ ലളിതസുന്ദരമായ ജീവിതനിരീക്ഷണത്തിന്നും, ആവിഷ്ക്കരണരീതിക്കും ഉദാഹരിക്കാവുന്ന കഥയത്രേ 'ഏറ്റവും മഹത്തായ കാഴ്ച'.
ഡോ.സി.ആര്. സുശീലാദേവി - ( സമകാലിക മലയാളം വാരിക (2011 ഏപ്രിൽ 1 &1 5 ) )
ഇ. ഹരികുമാറിന്റെ കഥാലോകം പ്രസ്പഷ്ടമാക്കുന്ന സ്ത്രീപുരുഷബന്ധങ്ങളുടെ ലോകം മനുഷ്യമനസ്സിലെ നഗ്നഭാവങ്ങളുടേതാണ്; ആടയാഭരണങ്ങളണിയാത്ത ഹൃദയാനുഭവങ്ങളുടേതാണ്.
ആര്‍ട്ടിസ്റ്റ് ഇ. സുധാകരന് - ( മാധ്യമം ആഴ്ചപ്പതിപ്പ് - 2011 ഡിസംബർ 27 )
ഹരികുമാറിന്റെ കഥകളിലെ പുതിയ സ്ത്രീ സ്വത്വാവിഷ്കാരങ്ങൾ അപഗ്രഥനത്തിന് വിഷയമാക്കേണ്ടതാണ്. സ്ത്രീയുടെ ഭാഗത്തുനിന്നുകൊണ്ടുള്ള സ്ത്രീപക്ഷ കഥകൾ രചിച്ച പുരുഷന്മാർ അധികമില്ല.
ഡോ. പി.ജി. പത്മിനി - ( ജനശക്തി - 2012 ജനുവരി 14-20 )
സ്ത്രീജീവിതത്തിന്റെയും സ്ത്രീമനസ്സിന്റെയും വേവലാതികളും ആർത്തികളും സ്നേഹത്തിന്നു വേണ്ടിയുള്ള വിതുമ്പലുകളും നിഗൂഢരഹസ്യങ്ങളും സൂക്ഷ്മമായി അപഗ്രഥിക്കാൻ ഹരികുമാർ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീപക്ഷകഥകളെന്ന നിലയിൽ ഈ കഥകൾ …
ഡോ. മിനി പ്രസാദ് - ( വർത്തമാനം ആഴ്ചപ്പതിപ്പ് - 2012 ഫെബ്രുവരി 28 )
തന്റെ മുന്നിൽ കണ്ട രൂക്ഷമായ ഒരു പ്രശ്നത്തിന് ആറുവയസ്സുകാരനായ ഒരു കുട്ടി സ്വയമേ ഒരു പരിഹാരം കണ്ടെത്തുന്നതും ആ പ്രവൃത്തി ഉൾക്കൊള്ളാനാകാത്ത മാതാപിതാക്കൾ അവനെ ശിക്ഷിക്കുന്നതുമാണ് ഹരികുമാറിന്റെ 'ഒരു കങ്ഫൂ ഫൈറ്റ'റിലെ പ്രമേയം.
അഷ്ടമൂര്‍ത്തി - ( മാധ്യമം ഓൺലൈൻ - 2012 ഏപ്രിൽ 18 )
ഓരോ വിഷു വരുമ്പോഴും ഇ. ഹരികുമാറിന്റെ 'വിഷു' എന്ന ഈ കഥ ഞാൻ ഓർമിക്കാറുണ്ട്. ഇത് സ്വന്തം കഥയാണെന്നു തോന്നാൻ വഴിയുണ്ട്. കാരണം അറുപതുകളിലും എഴുപതുകളിലും ഉള്ള കേരളത്തിലെ മിക്കവാറും എല്ലാ ഇടത്തരം കുടുംബക്കാരുടേയും കഥ ഇതുതന്നെയായിരുന്നു.
എൻ രാജൻ - ( സമകാലീന മലയാളം - 2019 ജൂണ്‍ 23 )
ഇത്രയേറെ എഴുതിയിട്ടും ഇ ഹരികുമാർ എന്ന എഴുത്തുകാരനെ ശരിയാംവിധം വിലയിരുത്താനോ, എന്തിന് വിമർശന വിധേയമാക്കാനോപോലും നമ്മുടെ വ്യവസ്ഥാപിതമായ വരേണ്യ സാഹിത്യലോകം മടിച്ചു?
ഡോ. മിനി പ്രസാദ് - ( കാക്ക ത്രൈമാസിക - 2020 മാര്‍ച്ച് 28 )
മലയാള ചെറുകഥാ സാഹിത്യത്തിൽ എന്നും വേറിട്ടു നിന്ന കഥാകാരനാണ് ഇ. ഹരികുമാർ. ഏതെങ്കിലും ഒരു തലക്കെട്ടിനുള്ളിലേക്ക് ഒതുക്കിവയ്ക്കാവുന്ന കഥകളല്ല ഹരികുമാറിന്റേത്. വിവിധ ഭാവങ്ങളിൽ കുട്ടികളും സ്ത്രീകളും നിറഞ്ഞുനിന്ന ഒരു കഥാലോകം.
കെ.പി.ശങ്കരൻ - ( കലാപൂർണ്ണ മാസിക - 2020 ഏപ്രിൽ - മേയ് )
ആർദ്രമായ സാന്ത്വനംപോലെ കിനിയുന്നു 'ശ്രീപാർവതിയുടെ പാദം' എന്ന നിസ്തുലമായ കഥ ഗൃഹാതുരത്വം എന്ന അരുമഭാവത്തിന്റെ അസ്സലൊരു ശില്പം എന്ന നിലയിലത്രേ സവിശേഷമാവുന്നത്.
ഇ മാധവന് - ( മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ - ഗ്രീന്‍ ബുക്സ്. 2023 )
എന്തായിരിക്കാം ഹരികുമാറിന്റെ ചെറുകഥകളേയും നോവലുകളേയും അര നൂറ്റാണ്ടിലേറെയായി ആസ്വാദകഹൃദയങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ആണിവേര്? അത് ജീവിതത്തോട് പുലര്‍ത്തുന്ന സത്യസന്ധത തന്നെയാണ്.