ഹരികുമാറിന്റെ കഥകൾ ജീവിതസത്യത്തിന്റെ കള്ളിയിൽ ഉറച്ചു നിൽക്കുന്നു. ഇടശ്ശേരിയുടെ കവിതകൾപോലെ. വലിയൊരച്ഛന്റെ വലിയൊരു മകൻ. ഇടശ്ശേരിയുടെ പല കവിതകളും വൃത്തബദ്ധമായ നല്ല കഥകളാണ്, ഹരികുമാറിന്റെ പല കഥകളും നിർവൃത്തമായ നല്ല കവിതകളും. മഹത്തായ നിർവൃത്തകവിതകളാണ് ഈ കഥകളെല്ലാംതന്നെ.