നഗരവാസിയായ ഒരു കുട്ടി

നഗരവാസിയായ ഒരു കുട്ടി
  • ISBN: 978-81-88011-25-4
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2006
  • വിഭാഗം: കഥാ സമാഹാരം
  • പുസ്തക ഘടന: 111 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. ലിപി പബ്ളിക്കേഷന്‍സ്, കോഴിക്കോട് (2006)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K6J9XF3
(click to read )

നഗരത്തിലെ ഫ്‌ളാറ്റുകളുടെ ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ കഴിയുന്ന അണുകുടുംബത്തിലെ അംഗമായ ഒറ്റക്കുട്ടിയാണ് പലേപ്പാഴും ഹരികുമാറിന്റെ കഥാപാത്രം. പൂക്കളും കിളികളും ജൈവികതയും ഹരിതാഭയും, എന്തിനേറെ, ആകാശംപോലും നിഷേധിക്കപ്പെട്ട ഈ കുട്ടികളോരോരുത്തരും ഭീഷണമായ തരത്തിൽ ഒറ്റയ്ക്കാണ് ജീവിതപ്രാരാബ്ധങ്ങളും ജോലിത്തിരക്കുകളുമായി നെട്ടോട്ടമോടുന്ന മാതാപിതാക്കളും ഈ കുട്ടികളുമായുള്ള ബന്ധം അപകടകരമാംവിധം ആടിയുലയുന്നു. തിരക്കുകളുടെ പേരിൽ അവഗണിക്കുന്ന നിർദേശങ്ങൾ മാത്രം നൽകുന്ന മാതാപിതാക്കളെ ഈ കുട്ടികളും അവഗണിക്കുന്നു. അവർ സ്വന്തം വല്മീകത്തിലേക്ക് ഒതുങ്ങുന്നു.