തൊള്ളായിരത്തി അറുപതുകളിൽ കൊൽക്കത്ത നഗരത്തില്‍ താമസിക്കുന്ന ഒരു മദ്ധ്യവർത്തി കുടുംബത്തിന്റെ കഥയാണിത്. ആധുനികത്വത്തിന്റെ പേരില്‍ കഥയിലതുമിതും കുത്തിച്ചെലുത്തുന്ന സ്വഭാവം ഹരികുമാറിനില്ല. നമ്മുടെ കഥാകൃത്തുക്കള്‍ക്കിടയിലെ ചിത്രകാരനാണ് അദ്ദേഹം. കടുത്ത വര്‍ണ്ണങ്ങളല്ല ഉപയോഗപ്പെടുത്തുന്നത്. കഥാരീതിയില്‍ 'അണ്ടര്‍ടോൺ' ഉപയോഗപ്പെടുത്തുന്നു. വാക്കുകള്‍ കൊണ്ട് അവശ്യം വേണ്ട നിറപ്പൊലിമയും ഊറിയും നീറിയും നില്‍ക്കുന്ന അന്തരീക്ഷവും സൃഷ്ടിക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക പാടവമുണ്ട്. ഹരികുമാറിന്റെ കടിഞ്ഞൂല്‍ പ്രസിദ്ധീകരണമായ 'കൂറകള്‍' വായിച്ച വേളയില്‍ പെട്ടെന്ന് മനസ്സിലുളവായ തോന്നലുകള്‍ മാത്രമാണിവിടെ പകര്‍ത്തുന്നത്. - എം. ഗോവിന്ദന്‍ (സമീക്ഷ, 1972)