സ്ത്രീ അവളുടെ ശരീരം പുരുഷക്കോയ്മക്കെതിരെയുള്ള ആയുധമാക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. പുറമെ നിന്ന് നോക്കുമ്പോള്‍ സ്ത്രീപീഡനമെന്നു തോന്നാവുന്ന സംഭവങ്ങള്‍ ശരിക്കും അവസാനത്തെ അപഗ്രഥനത്തില്‍ പുരുഷപീഡനമായി കലാശിക്കുതാണ് കാണുന്നത്. ശാരീരികമായി ദുര്‍ബ്ബലമായ വിഭാഗം പലപ്പോഴും നിലനില്‍പ്പിന്റെ ഭാഗമായി അല്ലെങ്കില്‍ ഭൗതികലാഭത്തിനായി പുരുഷന്റെ ദൗര്‍ബ്ബല്യത്തെ ചൂഷണം ചെയ്യുകയാണ് ഇവിടെ. ഒരു കാലത്ത് പ്രബലമായിരുന്ന നായര്‍ സമുദായത്തിന്റെ അധ:പതനവും താഴെനിന്നിരുന്ന സമുദായങ്ങളുടെ ഉദ്ഗതിയുമാണ് ഈ നോവലില്‍ പരാമര്‍ശിക്കുന്നത്. പാരമ്പര്യത്തേയും തലമുറകളായി ആദരിച്ചുവന്ന പല വിശ്വാസങ്ങളേയും ധിക്കരിക്കേണ്ടിവന്ന ഒരു പെണ്‍കുട്ടി, ധീരമായ മനസ്സോടെ അതു ചെയ്യുമ്പോള്‍ തറവാടിന്റെ ഇരുണ്ട ഉള്‍ഭാഗങ്ങളില്‍നിന്ന് ചീഞ്ഞുതുടങ്ങിയ ഒരു വ്യവസ്ഥിതി മാറ്റത്തിന്റെ വെളിച്ചത്തിന് ഇടം നല്‍കി ഒഴിഞ്ഞുപോകുകയാണ്. ആധുനിക പദാവലിയുടെ ചുവടുവെച്ച് ഇത് ഒരു ദളിതന്റെ കഥകൂടിയാണെന്നു പറയാം.
നോവല്‍ വായിക്കാം