Screenplays | തിരക്കഥകള്‍, നാടകങ്ങള്‍

കൂറകൾ

തിരക്കഥ - ടെലി ഫിലിം
1966 ഒക്ടോബര്‍ അവസാനലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഇ ഹരികുമാറിന്റെ കൂറകള്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ആത്മാരാമനും ബി സുനിതയും ചേര്‍ന്നു തയ്യാറാക്കിയ തിരക്കഥ, കെ ജ്യോതിഷ്കുമാറിന്റെ സംവിധാനത്തില്‍ കൂറകള്‍ എന്നപേരില്‍ ടെലിഫിലിമായി ദൂരദര്‍ശന്‍ മലയാളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. വിശദവിവരങ്ങളും തിരക്കഥയും വായിക്കാം

ശ്രീപാർവ്വതിയുടെ പാദം

തിരക്കഥ - ടെലി ഫിലിം
കേരള സംസ്ഥാന ചലചിത്ര അക്കാദമിയുടെ 2012ലെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിനര്‍ഹമായ ശ്രീപാർവ്വതിയുടെ പാദം, 1988ലെ കലാകൗമുദി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച സ്വന്തം ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയതാണ്. ഈ തിരക്കഥ ശ്രീ ബൈജു ചന്ദ്രന്റെ സംവിധാനത്തില്‍ ശ്രീപാർവ്വതിയുടെ പാദം എന്ന പേരില്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ടെലിഫിലിമായി സംപ്രേക്ഷണം ചെയ്യുകയുണ്ടായി. വിശദവിവരങ്ങളും തിരക്കഥയും വായിക്കാം

കാനഡയിൽ നിന്നൊരു രാജകുമാരി

തിരക്കഥ - ടെലി സീരിയല്‍/സിനിമ
കലാകൗമുദി 1987 മെയ് മാസം രണ്ടാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച കാനഡയിൽ നിന്നൊരു രാജകുമാരി എന്ന സ്വന്തം ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. ഫീച്ചര്‍ ഫിലിമിനോ ടെലിവിഷന്‍ സീരിയലിനോ ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ്‌ ഈ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. തിരക്കഥ വായിക്കാം

ഒരു കുടുംബപുരാണം

തിരക്കഥ - ടെലി സീരിയല്‍/സിനിമ
1998 ല്‍ പ്രസിദ്ധീകരിച്ച ഒരു കുടുംബ പുരാണം എന്ന സ്വന്തം നോവലിനെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. 13 എപ്പിസോഡുകളിലായി ചിത്രികരിയ്ക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ഈ തിരക്കഥ ഫീച്ചര്‍ ഫിലിമിനും, ടെലിവിഷന്‍ സീരിയലിനും അനുയോജ്യമാണ്. തിരക്കഥ വായിക്കാം

കളിക്കാലം

തിരക്കഥ - ടെലി ഫിലിം
1999ലെ ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കളിക്കാലം എന്ന സ്വന്തം ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. ലഘു-ചലചിത്രങ്ങള്‍ക്ക് ഉതകുന്ന വിധമാണ്‌ ഈ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. തിരക്കഥ വായിക്കാം

ഇങ്ങനെയും ഒരു ജീവിതം

തിരക്കഥ - ടെലി ഫിലിം
മലയാളം വാരിക ഓണപ്പതിപ്പ് (2001) ല്‍ പ്രസിദ്ധീകരിച്ച ഇ ഹരികുമാറിന്റെ "ഇങ്ങനെയും ഒരു ജീവിതം" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഒരു ടെലിഫിലിമിന്‌ ഉപയോഗപ്പെടുത്താവുന്ന രൂപത്തില്‍ കഥാകൃത്തുതന്നെ തയ്യാറാക്കിയ തിരക്കഥ. തിരക്കഥ വായിക്കാം

സംവിധായകനെത്തേടി ഒരു കഥാപാത്രം

നാടകം
കഥാകൃത്ത്, നോവലിസ്റ്റ് എന്നീരീതികളില്‍ പ്രശസ്തനായ ഇ ഹരികുമാറിന്റെ ഏക നാടകമാണിത്. ആധുനിക നാടകശൈലിയില്‍ രംഗാവതരണം മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഹരികുമാര്‍ ഈ നാടകം എഴുതിയിരിയ്ക്കുന്നത്. തിരക്കഥ വായിക്കാം

സംവിധായകരോട്...

ഒരു കുടുംബപുരാണം, കാനഡയിൽ നിന്നൊരു രാജകുമാരി എന്നീ തിരക്കഥകള്‍ സിനിമയോ ടെലിവിഷന്‍ സീരിയലോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com