സമകാലീന വിഷയങ്ങള്‍ ഒരെഴുത്തുകാരന്റെ തൂലികയ്ക്ക് വിഷയമാകുന്നു. അതില്‍ സ്ത്രീപീഡനമുണ്ട്. ബഹുനില ഷോപ്പിങ്ങ് മാളുകള്‍ വരുമ്പോള്‍ ജീവിതം വഴിമുട്ടുന്ന ഇടത്തരം കച്ചവടക്കാരും പാവങ്ങളുമുണ്ട്. ആകാശചുംബികളായ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ആധുനിക സാങ്കേതികവിദ്യയും യന്ത്രങ്ങളും മൂലം തെരുവിലേക്ക് തള്ളപ്പെടുന്ന സ്ത്രീജന്മങ്ങളുണ്ട്. രാഷ്ട്രീയ സംഘട്ടനങ്ങള്‍ മൂലം ചോര ചിന്തി മരിച്ചു വീഴുന്ന നിസ്സഹായരുണ്ട്. ഇവ ഇന്നത്തെ കഥകളാണ്. നാളത്തെ ലോകത്തെപ്പറ്റിയുള്ള മുന്നറിയിപ്പാണ്. ഇ. ഹരികുമാറിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.