വൈവിദ്ധ്യങ്ങളുടെ നഗരമായ കല്‍ക്കത്തയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ ജോലിക്കായി എത്തിപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം. കല്‍ക്കത്തയില്‍ ബാലിഗഞ്ചിലെ പേരുകേട്ട തടാകത്തിന് അടുത്ത് ഒരു വീട്ടില്‍ താമസമാക്കിയ അയാളുടെ സ്വയം മനസ്സിലാക്കാന്‍ പറ്റാത്ത വിചിത്രമായ പ്രേമബന്ധങ്ങള്‍, അയാള്‍ക്കു ചുറ്റും അതിലേറെ വിചിത്ര ബന്ധങ്ങളുള്ള കുറേ മനുഷ്യര്‍, തൊഴുത്തില്‍കുത്തുകളും സ്നേഹത്തിന്റെ ഊഷ്മളതയും ഇടകലര്‍ന്ന് ഓഫീസ് അന്തരീക്ഷം ഇവയെല്ലാം ഈ നോവലിന്‍റ ഊടും പാവും കരയുമാകുന്നു
നോവല്‍ വായിക്കാം