കുങ്കുമം വിതറിയ വഴികള്‍

കുങ്കുമം വിതറിയ വഴികള്‍
  • പ്രസിദ്ധീകരിച്ച വര്‍ഷം : 1979
  • വിഭാഗം: കഥാ സമാഹാരം
  • പുസ്തക ഘടന: 84 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം (1979)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K5Q1PQM
(click to read )

ഈ കഥയുടെ സമകാലീന പ്രസക്തിയും തിരിച്ചറിയേണ്ടതാണ്. ഉഭയസമ്മതപ്രകാരമുള്ള സ്ത്രീപുരുഷ വേഴ്ച പോലും 'സ്ത്രീ പീഡന', 'അവിഹിതകുറ്റകൃത്യ'ങ്ങളായി വിലയിരുത്തപ്പെടുന്ന നിയമവാഴ്ച പ്രബലമായ സമൂഹത്തില്‍, സ്ത്രീപുരുഷ വേഴ്ചയെ അതിന്‍റേതായ നിസര്‍ഗ്ഗജ യാഥാര്‍ത്ഥ്യങ്ങളോടുകൂടി കാണാനുള്ള കഥാകൃത്തിന്‍റെ 'ആത്മബലം' നിസ്സാരമല്ല. സ്ത്രീപുരുഷ വേഴ്ച ജന്മവാസനാനിഷ്ഠമാണ്. അനുകൂലസാഹചര്യത്തിലെ സ്നേഹാന്തരീക്ഷം അതിന് ഉദ്ദീപകമാണ്. ആ വേഴ്ചയില്‍ ഹൃദയപരമായ ആനന്ദമൊഴികെയുള്ള വിപണനമൂല്യസങ്കല്പങ്ങള്‍ നിരാസ്പദമാണ്. ശരീരനിഷ്ഠമായ കളങ്ക, പാപ ചിന്തകള്‍ അര്‍ത്ഥശൂന്യമാണ് എന്നീ വിചാരദ്യുതി പ്രസരിപ്പിക്കുന്ന കഥയായി 'തിമാര്‍പൂര്‍' മാറുന്നു. സ്ത്രീപുരുഷ രതിയെ നിസര്‍ഗജമായ 'വാസനാ വികൃതി'യായി, അത്യന്തം 'വിപ്ളവ'കരമായ വിശുദ്ധി സാരള്യത്തോടെ ആഖ്യാനം ചെയ്യുന്ന 'തിമാര്‍പൂര്‍ പോലുള്ള കഥകള്‍ വിരളമാണ്.