കെ. അരവിന്ദാക്ഷൻ......
തൃശ്ശൂരിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വെബ്‌സൈറ്റ് സൃഷ്ടിച്ചും അത് നിരന്തരം പുതുക്കിയും തന്റെ ഈ രംഗത്തെ ക്രിയാത്മകത തെളിയിച്ചുകൊണ്ടിരുന്നു. ഹരിയേട്ടനെന്ന ഹരികുമാറിനെ ഞാൻ പരിചയപ്പെടുന്നത് പെയിൻ ക്ളിനിക്കിൽ വെച്ചാണ്. ക്ളിനിക്കിലെ രോഗബാധിതരായവരുടെ മക്കൾക്കും ബന്ധുക്കൾക്കും കംപ്യൂട്ടറിൽ ഡി.ടി.പി.യും ടാലിയും പഠിപ്പിച്ചുകൊടുത്ത് അത്തരം കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ അദ്ദേഹം ദിവസവും ക്ളിനിക്കിൽ ഏറെ സമയം ചെലവഴിച്ചു.
ഹരികുമാറിന്റെ ക്ഷമയും സ്നേഹവും സാങ്കേതികമായ അറിവും എന്നെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. സഹജീവികളോടുള്ള സ്നേഹത്തിൽ അദ്ദേഹം അച്ഛനായ ഇടശ്ശേരിക്കൊപ്പമായിരുന്നു. അച്ഛനോളം വളർന്ന ഒരു എഴുത്തുകാരനാകാൻ കഴിഞ്ഞില്ലെങ്കിലും സത്യത്തിൽ എന്നെ അദ്ദേഹത്തിലേക്കടുപ്പിച്ചത് കഥയോ നോവലോ അല്ല; വാക്കിലും നോക്കിലും പ്രവൃത്തിയിലും ഒഴുകുന്ന മാനവികതയുടെ ഇളം നീരൊഴുക്കുകളാണ്. ഒരു നല്ല എഴുത്തുകാരൻ ഒരു വലിയ മനുഷ്യസ്നേഹികൂടിയായിരിക്കണമെന്ന് ഹരികുമാർ നമ്മെ ഓർമപ്പെടുത്തുന്നു.