ഇ ഹരികുമാർ ആരായിരുന്നു?

സന്തോഷ്

ഇ ഹരികുമാർ ആരായിരുന്നു?
വായനയുടെ ചെറുപ്പത്തിലെ കലാകൗമുദിക്കാലത്ത് മികച്ച കഥകൾകൊണ്ട് വിസ്മയിപ്പിച്ച എഴുത്തുകാരൻ..
തന്റെ അച്ഛന്റെ കൃതികൾ സമാഹരിച്ച് മലയാളിക്ക് സമ്മാനിച്ചയാൾ..
സൈബർ മലയാളത്തിന്റെ ബാല്യകാലത്തുതന്നെ ഇന്റർനെറ്റിൽ മലയാളസാഹിത്യത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തിക്കൊടുത്തയാൾ..
ഇടശ്ശേരിയുടെ പേരിൽ സമഗ്രമായ വെബ് സൈറ്റ് ഓപ്പൺ ആക്സസ്സിൽ ലഭ്യമാക്കിയ മലയാളത്തിന്റെ ഇ- ലോകത്ത് മുന്നേ നടന്നയാൾ.
തന്റെ മുഴുവൻ രചനകളും ഇന്റർനെറ്റ് വായനാലോകത്തിനു തുറന്നുകൊടുത്തയാൾ..
മലയാളം മൊബൈൽ ആപ്പുകളുടെ ആദ്യകാലത്തുതന്നെ മലയാളസാഹിത്യവായന സാധ്യമാക്കിയ മനുഷ്യൻ...
നിശ്ശബ്ദമെങ്കിലും എത്ര സൗമ്യദീപ്തം. അർത്ഥപൂർണ്ണം. സമഗ്രം .. ആ ജീവിതം...
പ്രണാമം....
സന്തോഷ് (HOD മലയാളം = പട്ടാമ്പി സംസ്കൃത കോളജ്)

ഫേസ് ബുക്ക് പോസ്റ്റ് - Tuesday, March 24, 2020