കരുണ്‍ എലമ്പുലാവില്‍
ചെറുകഥയ്ക്ക് പൊതുവെയുള്ള വിസ്താരഭയം ജീവിതം ഓർത്താണോ അതോ മരണം ഓർത്താണോ എന്ന് ഞാൻ എപ്പോഴും വിചാരിയ്ക്കാറുണ്ട്,
അതുകൊണ്ടാണ് അങ്ങനെ ഒരു മുനമ്പിൽ നിന്നും അത് ചുറ്റും ഉറ്റു നോക്കുന്നത് എന്നും. അങ്ങനെ നിന്ന് അധികം നേരവും ജീവിതം കണ്ട ഒരു എഴുത്തുകാരനും മരണത്തിലേക്ക് വീണു പോയിരിക്കുന്നു :
ഇ. ഹരികുമാർ. നമ്മുടെ ആധുനികതയുടെ മൃദുവായ ഒരു സ്വരം. ഒരിക്കൽ, എം ഗംഗാധരൻ പത്രാധിപരായിരുന്ന 'ജയകേരള'ത്തിൽ ഹരികുമാറിന്റെ കഥ, 'ഒരു കടം കൂടി' എന്ന കഥ വായിച്ച വൈകുന്നേരം ഓർമ്മ വരുന്നു, സംഗീതം ഇഷ്ടപ്പെടുന്ന ഒരാളെ പറ്റിയാണ് അത്. പിൻവാങ്ങുന്ന സന്ധ്യയുടെ ഒച്ച കേട്ടിരുന്നതും..