തന്റെ രചനകളെല്ലാം Copyleft ആയി (?) വെബ് സൈറ്റിൽ നൽകിയ ഹരിയേട്ടന്

ഇ പി രാജഗോപാലന്‍

E Harikumar

മഹാകവി ഇടശ്ശേരിയുടെ മക്കളിൽ പലരെയും കണ്ട് സംസാരിച്ചിട്ടുണ്ട്. ഏറ്റവും അടുപ്പം ഇ.ഹരികുമാറിനോടായിരുന്നു. പലവട്ടം സംസാരിച്ചിട്ടുണ്ട്. സ്നേഹ പരിഗണനകളോടെയാണ് എപ്പോഴും സംസാരം - കൃത്രിമത്വം ഇല്ല.

നേരിൽ കണ്ടിട്ടില്ല. തൃശൂരിൽ സ്ഥിരതാമസമാക്കിയ ഹരിയേട്ടനെ പോയി കാണാൻ ഒരു തടസ്സവുമില്ലായിരുന്നു. ഒരിക്കൽപ്പോലും പോകാനായില്ല.

എല്ലാ കഥകളും നോവലുകളും വായിച്ചിട്ടുണ്ട്. 'കൂറകളെ 'പ്പറ്റി എഴുതാനുള്ള കുറിപ്പുകൾ തയ്യാറാക്കിയിരുന്നു. അത് അങ്ങനെയുണ്ട്.

തന്റെ രചനകളെല്ലാം Copyleft ആയി (?) വെബ് സൈറ്റിൽ നൽകിയ ഹരിയേട്ടന് സാഹിത്യത്തിലെ സാമൂഹികതയെപ്പറ്റി വ്യതിരിക്തമായ വിചാരമാണ് ഉണ്ടായിരുന്നത്.

പ്രണാമം.

ഫേസ് ബുക്ക് പോസ്റ്റ് - Tuesday, March 24, 2020