പി ശ്രീരാമകൃഷ്ണന്‍
മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ പ്രിയപ്പെട്ട ഇ ഹരികുമാര്‍ യാത്ര ചോദിച്ചിരിക്കുന്നു.
പൊന്നാനിത്തത്തെ കണ്ണി ചേർത്ത കഥാകാരൻ ...
പൊന്നാനിയുടെ, മാലോകരുടെ പ്രിയ കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടേയും ഇ ജാനകിഅമ്മയുടേയും മകനാണ് ഹരികുമാർ.
അദ്ദേഹത്തിന്റെ 'ദിനോസറിന്റെ കുട്ടി' എന്ന ചെറുകഥാ സമാഹാരത്തിന് 1988 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 'പച്ചപ്പയ്യിനെ പിടിക്കാന്‍' എന്ന ചെറുകഥക്ക് പത്മരാജന്‍ പുരസ്‌കാരവും 'സൂക്ഷിച്ചു വെച്ച മയില്‍പീലി' എന്ന കഥക്ക് നാലപ്പാടന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ഹരികുമാറിന്റെ ആദ്യ കഥ 'മഴയുള്ള രാത്രിയിൽ' 1962 ൽ പ്രസിദ്ധീകൃതമായി.ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, ഒരു കുടുംബപുരാണം, എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി, തടാകതീരത്ത്, പ്രണയത്തിനൊരു സോഫ്റ്റ് വെയർ, കൊച്ചമ്പ്രാട്ടി തുടങ്ങി ഇരുപതിലധികം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
1943 ജൂലൈ 13ന് പൊന്നാനിയിലാണ് ഹരികുമാറിന്റെ ജനനം. പൊന്നാനി എ വി ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1960 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സ്നേഹാദരങ്ങളോടെ ആദരാഞ്ജലികൾ അർപ്പിക്കട്ടെ.