E Harikumar - Novelist, Story Writer in Malayalam

ഇ ഹരികുമാറിന്റെ ‍തിരക്കഥകള്‍, നാടകങ്ങള്‍

(ആമുഖം)

ഇ. ഹരികുമാറിന്റെ ചെറുകഥകളെ ആധാരമാക്കി ആറ്‌ തിരക്കഥകള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. അവയില്‍ ഒന്ന്‌ (കൂറകൾ) ആത്മാരാമനും ബി. സുനിതയും ചേര്‍ന്നും ബാക്കി അഞ്ചെണ്ണം കഥാകാരന്‍ തന്നെയുമാണ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌.

മനസ്ലില്‍ താലോലിയ്ക്കുവാന്‍ വായനക്കാരനെ മോഹിപ്പിക്കുന്ന മട്ടില്‍ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളുടെ വൈകാരികമായ ദൃശ്യപരത, എല്ലാ മനോഹരിതകളോടും കൂടി സ്ക്രീനില്‍ പൊട്ടി വിടരുന്നത്‌ ഹരികുമാറിന്റെ സ്ക്രിപ്റ്റുകളുടെ മികവു കാരണമാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

കോല്‍ക്കത്തയില്‍ ചിലവഴിച്ച യുവത്വത്തില്‍ സിനിമയെക്കുറിച്ച്‌ വ്യക്തമായ ഉള്‍ക്കാഴ്ച ഹരികുമാര്‍ നേടിയിരുന്നു. പാശ്ചാത്യരും ഭാരതീയരുമായ സംവിധായകരെ ആദ്ദേഹം ആരാധിച്ചിരുന്നു, പ്രത്യേകിച്ച്‌ സത്യജിത്‌ റേ പോലുള്ള പ്രതിഭകളെ. ഹരികുമാറിന്റെ ദൃശ്യഭാവനാസിദ്ധിയെ വെളിവാക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ സ്ക്രിപ്റ്റുകള്‍. തിരക്കഥാനിര്‍മ്മാണം അദ്ദേഹത്തിന്‌ സര്‍ഗ്ഗാത്മകമായ ഒരു പ്രക്രീയയായിരുന്നു. അദ്ദേഹത്തിന്റെ ടെലിഫിലിമുകള്‍ പ്രേക്ഷകര്‍ക്ക്‌ വൈകാരികമായി സാന്ദ്രമായ ദൃശ്യാനുഭവം നല്‍കുന്നുണ്ട്‌.

നാല്‌ തിരക്കഥകള്‍ (കൂറകള്‍, ശ്രീപാർവ്വതിയുടെ പാദം, ഇങ്ങനെയൊരു ജീവിതം, കളിക്കാലം) ടെലിഫിലിമായിട്ടുണ്ട്‌. അവ ദൂരദര്‍ശനടക്കം ടി.വി ചാനലുകളില്‍ കാണിക്കാറുണ്ട്‌. രണ്ട്‌ തിരക്കഥകള്‍ (കാനഡയില്‍നിന്നൊരു രാജകുമാരി, കടുംബപുരാണം) എന്നിവ സിനിമ/ ടെലിഫിലിം നിര്‍മ്മിതിക്കായി ലഭ്യമാണ്‌. താല്‍പ്പര്യമുള്ളവര്‍ക്ക്‌ അനുമതിക്കായി ഞങ്ങളെ സമീപിക്കാവുന്നതാണ്‌.

E Harikumar - Novelist, Story Writer in Malayalam

ഇ ഹരികുമാര്‍

(13 ജൂലായ് 1943 – 24 മാര്‍ച്ച് 2020)

തിരക്കഥകള്‍, നാടകങ്ങള്‍

  1. കൂറകൾ
    (തിരക്കഥ - ടെലി ഫിലിം)
  2. ശ്രീപാർവ്വതിയുടെ പാദം
    (തിരക്കഥ - ടെലി ഫിലിം)
  3. കാനഡയിൽ നിന്നൊരു രാജകുമാരി
    (തിരക്കഥ - ടെലി സീരിയല്‍/സിനിമ)
  4. ഒരു കുടുംബപുരാണം
    (തിരക്കഥ - ടെലി സീരിയല്‍/സിനിമ)
  5. കളിക്കാലം
    (തിരക്കഥ - ടെലി ഫിലിം)
  6. ഇങ്ങനെയും ഒരു ജീവിതം
    (തിരക്കഥ - ടെലി ഫിലിം)
  7. സംവിധായകനെത്തേടി ഒരു കഥാപാത്രം
    (നാടകം)


തിരക്കഥയ്ക്കുള്ള അംഗീകാരം

മികച്ച ടെലിഫിലിം തിരക്കഥയ്ക്കുള്ള കേരള സംസ്ഥാനചലചിത്ര അക്കാദമി അവാര്‍ഡ് (2012) 'ശ്രീപാർവ്വതിയുടെ പാദം' കരസ്ഥമാക്കി.