വി.പി. ശിവകുമാർ
പെട്ടന്നുളള ഫലസിദ്ധിയും പലതരം വ്യാമോഹചിന്തകളും നല്‍കിക്കൊണ്ടു കൈയടിവാങ്ങിപ്പോകുന്ന ജനപ്രിയതയുടെ ഭാഗമല്ലാത്തതെന്തോ, അതാണ് എന്നും മലയാള കഥയുടെ സജീവത. പഴയ കുറ്റിയില്‍തന്നെ തളഞ്ഞുകിടക്കുകയാണു മലയാള കഥ. മിക്കവര്‍ക്കും ഒന്നും പുതിയതായി പറയാനില്ലാത്തമട്ട്. കാല്പനികകഥയുടെ കുലഗുരുവായ ടി. പത്മനാഭനും ആധുനികതയുടെ പെരിയസ്വാമിയായ കാക്കനാടനും മുതലിങ്ങോട്ടുളളവര്‍ എഴുതിയതൊന്നും അവരുടെതന്നെ മികച്ച രചനകളുടെ അടുത്തെങ്ങും ചെന്നെത്തിയില്ല. പൂതിയ കഥാകൃത്തുക്കളുടെ വിജയകരമായ അരങ്ങേറ്റങ്ങളൊന്നും ഈ വര്‍ഷം ഉണ്ടായില്ല . ദൃശ്യമാദ്ധ്യമങ്ങള്‍ കഥയെയും ബാധിക്കുന്നുണ്ടോ?
മുരുകന്‍ നായര്‍ (ഒ. വി. വിജയന്‍), നൂലേണി (സേതു), കര്‍മകാണ്ഡത്തിലെ ഒരില (കെ. രഘുനാഥന്‍), പാപത്തറ (സാറാ ജ്ലോസഫ്), മല്ലയ്യ (ജ്രോണ്‍ ഏബ്രഹാം), തീര്‍ത്ഥക്കാവടി (സി. വി. ശ്രീരാമന്‍), അക്കത്തിലെഴുതിയവര്‍ (വൈശാഖന്‍), സൂര്യന്‍ പടിഞ്ഞാറു ചായുന്നു (ജോര്‍ജ്ജ് ഓണക്കൂര്‍), ദൈവം (സതീഷ് ബാബു പയ്യന്നൂര്‍), കാട്ടിക്കൊമ്പ് (ഹരികുമാര്‍)
പ്രസാദാത്മകമായ ചിന്താപരതയാണ് ഹരികുമാറിന്റെ 'കാട്ടിക്കൊമ്പി'നെ ഓർമ്മയിൽ നിർത്തുന്നത്. ഈ കഥ ഒരു കുടുംബ പശ്ചാത്തലത്തിൽ തുടങ്ങി മൂന്നു തലമുറകളുടെ സ്വഭാവസവിശേഷതകളിലേക്കു വ്യാപിക്കുന്നു. മുത്തച്ഛന്റെ ഭീകരമായ ഭൂതകാലവും കൊച്ചുകുഞ്ഞിന്റെ ദൈവികമായ നിഷകളങ്കതയും അവതരിപ്പിച്ചശേഷം ഒരു മദ്ധ്യവർത്തി ലിബറലിന്റെ ചിന്താഗതിയിലൂടെ അവയെ തന്നിലേക്കു ബന്ധിപ്പിക്കുകയും പാരമ്പര്യത്തിന്റെ സ്വഭാവം കണ്ടെത്തുകയുമാണീ കഥയിലെ നായകൻ.
പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയ വേലികൾ എടുത്തുകളഞ്ഞു നല്ലതും ചീത്തയുമായി മാത്രം കഥയെ വേർതിരിച്ചു കാണണമെന്ന ഉപദേശമാവും ഒരുപക്ഷേ 87-നു തരാനുണ്ടാവുക